അമേരിക്കയിൽ കോവിഡ്-19 ക്രമാതീതമായി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സ്വയം സന്നദ്ധതയോടു കൂടി കൊറോണ വൈറസ് ടെസ്റ്റ് നടത്തിയ പ്രസിഡണ്ട് ട്രംപിൻറെ ഫലം നെഗറ്റീവ്. രണ്ടാം തവണയാണ് അമേരിക്കൻ പ്രസിഡണ്ടിന് കോവിഡ് ബാധ ഉണ്ടോ എന്ന് പരിശോധിക്കുന്നത്. അതിവേഗം റിസൾട്ട് ലഭ്യമാകുന്ന റാപ്പിഡ് ടെസ്റ്റിലൂടെ15 മിനിറ്റ് കൊണ്ടാണ് റിസൽട്ട് ലഭ്യമായത്. റാപ്പിഡ് ടെസ്റ്റ് സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ടാണ് ഞാൻ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തിയതെന്ന് പ്രസിഡണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here