കോവിഡ് പ്രതിസന്ധിമൂലം യു.എസ് സ്പോർട്സ് ലാൻഡ്സ്കേപ്പിനു 12 ബില്യൺ ഡോളറോളം വരുമാനം നഷ്ടപ്പെടുമെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. എൻ.എഫ്.എൽ, കോളേജ് ഗ്രിഡിറോൺ തുടങ്ങിയ ഗെയിമുകൾ കൂടി ക്യാൻസൽ ചെയ്താൽ ഇതിൽ കൂടുതൽ നഷ്ടം രേഖപ്പെടുത്തും. സ്പോർട്സ് മേഖലയിലുണ്ടായേക്കാവുന്ന നഷ്ട-വിശകലനത്തിൽ സ്റ്റേഡിയം തൊഴിലാളികൾക്ക് നൽകാനുള്ള ശമ്പളം മുതൽ സൂപ്പർസ്റ്റാറുകളുടെ ശമ്പളം വരെ ഉൾപ്പെടുന്നു.

യുഎസിലെ ഏറ്റവും ജനപ്രിയമേറിയ ഗോൾഫ്, ടെന്നീസ്, നാസ്കർ തുടങ്ങിയ കായിക വിനോദങ്ങൾ ഒന്നും കണക്കിലെടുക്കാതെയാണ് ഈ വിവരം. യു.എസ് പ്രോ സ്പോർട്സിന് പ്രതിസന്ധി കാരണം 5.5 ബില്യൺ ഡോളർ നഷ്ടവും കോളേജ് സ്പോർട്സിനു 3.9 ബില്യൺ ഡോളറും യൂത്ത് സ്പോർട്സ് ടൂറിസത്തിനു 2.4 ബില്യൺ ഡോളർ നഷ്ടവും വഹിക്കേണ്ടിവരും എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മേജർ ലീഗ് സോക്കറും ബേസ്ബോളും ഷെഡ്യൂൾ ചെയ്ത സീസണുകളിൽ ഈ വർഷം നടത്താൻ കഴിയുമെങ്കിൽ ആ മേഖലയിലുള്ള നഷ്ടം എങ്കിലും കുറക്കാൻ സാധിക്കും എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here