ദുബായിലെ അൽ റാസ് മേഖലയിൽ മാർച്ച് 31 ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായ് ദുരന്ത നിവാരണ അതോറിറ്റിയുടെ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.

ഈ മേഖലയിലുള്ള അണുനശീകരണം യജ്ഞം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു നീക്കം ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു. മുഴുവൻ പൊതുജനങ്ങളോടും മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും അണുനശീകരണ യജ്ഞനവുമായി പൂർണമായും സഹകരിക്കണമെന്നും, അൽ റാസ് മേഖലയിൽ നിന്നുള്ളവർ അല്ലാതെ പുറത്തുനിന്നുള്ള ആർക്കും ഈ ഭാഗത്തേക്ക് യാത്രാ അനുമതിയില്ലെന്നും ദുബായ് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here