കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി വരുന്ന 60 ദിവസങ്ങളിലേക്ക് ഇമിഗ്രേഷൻ നടപടികൾ സസ്പെൻഡ് ചെയ്തതായി ഉത്തരവിട്ട് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. നിലവിൽ അമേരിക്കയിലേക്ക് പെർമനന്റ് പെർമിറ്റിന് വേണ്ടി അപേക്ഷിക്കുന്നവർക്കും പുതുക്കുന്നവർക്കും ആയിരിക്കും ഈ നിയമം ബാധകം. H-1B വിസ ഉള്ള തൊഴിലാളികൾക്ക് പ്രത്യേകമായ നിയമങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക എന്നും ബുധനാഴ്ചയോടു കൂടി ഈ ഉത്തരവിൽ ട്രംപ് ഒപ്പു വെക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അമേരിക്കൻ തൊഴിൽ മേഖല നേരിടുന്ന കൊറോണ ഭീതിയെ നേരിടാനാണ് ഈ ഉത്തരവ് ഇറക്കിയത് എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായും അല്ലാതെയുമുള്ള അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ട്രംപിന്റെ ദീർഘകാലത്തെ വീക്ഷണത്തെ സാധൂകരിക്കാൻ വേണ്ടിയാണ് പുതിയ നിയമമെന്ന് എതിർചേരിയിൽ ഉള്ളവർ വിമർശിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധനടപടികളിൽ മുൻനിരയിൽ നിൽക്കുന്ന തൊഴിലാളികളെയും ഭക്ഷ്യ മേഖലയിൽ ജോലി ചെയ്യുന്നവരെയും ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here