കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളോടെ ഇന്നലെ ആരംഭിച്ചു. ഇതോടെ പ്രധാനപ്പട്ട യൂറോപ്യന്‍ ലീഗുകളില്‍ മൂന്നാമത്തേതിനും തുടക്കമായി.

നേരത്തെ ജര്‍മന്‍ ബുണ്ടസ്​ ലിഗയും സ്​പെയിനില്‍ ലാലിഗയും കോവിഡ്-19 നിയന്ത്രണങ്ങളോടെ ആരംഭിച്ചിരുന്നു. മിഡിലീസ്​റ്റ്, ഉത്തരാഫിക്ക മേഖലകള്‍ ഉള്‍പ്പെടുന്ന മിന മേഖലയില്‍ ലീഗ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ഖത്തര്‍ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന ബീന്‍ സ്​പോര്‍ട്സ്​ ആണ്. മൂന്ന് പ്രധാനപ്പെട്ട ലീഗുകള്‍ വീണ്ടും പുനരാരംഭിക്കുമ്ബോള്‍ 80 ദിവസത്തിനിടയില്‍ 400ഓളം മത്സരങ്ങളാണ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here