ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ മൂന്നാംഘട്ടമായ സാമൂഹിക വ്യാപനത്തിലേക്ക് രാജ്യം കടന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ വിദഗ്ധരെ ഉദ്ധരിച്ച്‌ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് 19 സാമൂഹിക വ്യാപനത്തിന്റെ പ്രാരംഭ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വിദേശയാത്ര ചെയ്യുകയോ, ഇത്തരക്കാരുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത മൂന്നുപേരുടെ രോഗബാധ ഇതാണ് സൂചിപ്പിക്കുന്നത്. രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനയും, രോഗത്തിന്റെ സ്വഭാവവും സാമൂഹിക വ്യാപനം സംഭവിച്ചുകഴിഞ്ഞു എന്നത് വെളിപ്പെടുത്തുന്നുവെന്ന് പകര്‍ച്ചവ്യാധി രംഗത്തെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ് വൈറസ് സാന്ദ്രത ഏറിയ പ്രദേശത്തുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സാമൂഹിക വ്യാപനം തടയാന്‍ കഴിയാത്ത ഘട്ടത്തിലേക്ക് എത്തിയെന്നാണ് സൂചനകളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here