കോവിഡ്-19 പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവയ്ക്ക് അന്യായമായി വില വർദ്ധിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ താക്കീതുമായി യു.എ.ഇ ഗവൺമെൻറ്. അന്യായമായി വില വർദ്ധിപ്പിക്കുന്ന സ്ഥാപനങ്ങൾ രണ്ടര ലക്ഷം ദിർഹം മുതൽ രണ്ട് മില്യൺ ദിർഹം വരെ പിഴ നൽകേണ്ടിവരും. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് താൽക്കാലികമായും, നിയമ നടപടികൾക്കനുസരിച്ച് സ്ഥിരമായും റദ്ദാക്കുന്നതിനും അധികാരികൾക്ക് അംഗീകാരം ഉണ്ടാവുകയും ചെയ്യും.

അബുദാബി ഡിപ്പാർട്ട്മെൻറ് ഓഫ് എക്കണോമിക്സ് ഡെവലപ്മെൻറ് ചെയർമാൻ മുഹമ്മദ് അലി അൽഷൊറാഫ അൽ ഹമ്മാദിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അന്യായമായി വില വർധിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. അടിയന്തര സാഹചര്യങ്ങളിലും ദുരന്ത സമയങ്ങളിൽ മറ്റും യുഎഇയിലെ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായായാണ് ഇങ്ങനെയൊരു നിയമം കൊണ്ടു വന്നതെന്നും സൂചിപ്പിക്കുന്നു.

വിലക്കയറ്റവുമായി ബന്ധപ്പെട്ട നോട്ടീസുകൾ ലഭിച്ച സ്ഥാപനങ്ങൾക്ക്, നോട്ടീസ് ലഭിച്ച തീയതി മുതൽ 60 ദിവസത്തിനുള്ളിൽ ക്രമക്കേടുകൾ ക്കെതിരെ പരാതിപ്പെടാനുള്ള അവകാശവും ഗവൺമെന്റ് നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here