ആഗോള എണ്ണ ഉല്‍പാദകരും കയറ്റുമതിക്കാരുമായ ഒപെക് സംഘടനയിലെ രാഷ്ട്രങ്ങളും റഷ്യ അടക്കമുള്ള അതില്‍ പെടാത്ത ഇതര രാജ്യങ്ങളും അടിയന്തര സ്വഭാവത്തോടെ സംയുക്തമായി സംഗമിക്കുന്നു. കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തില്‍ എണ്ണ വിപണിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.
സൗദി അറേബ്യ നിര്‍ദേശിച്ചതനുസരിച്ച്‌ ചേരുന്ന ഒപെക് – ഇതര രാഷ്ട്രങ്ങളുടെ അടിയന്തര യോഗത്തിന്റെ അജണ്ട ആഗോള എണ്ണ വിപണിയലെ വിലനിലവാരം വലിയ തോതില്‍ ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യകരമായ തുലനം കൈവരിക്കുന്നതിനുള്ള നീക്കം ആയിരിക്കും.

എണ്ണ വിപണിയില്‍ അഭികാമ്യമായ ഡിമാന്‍ഡ് – സപ്ലൈ തുലനം കൈവരിക്കുന്നതി നായി ഇതുവരെ നടത്തിയ ശ്രമങ്ങള്‍ ഒരു ഒത്തുതീര്‍പ്പില്‍ എത്താതെ പോയ കാര്യം സൗദി അറേബ്യ ചൂണ്ടികാട്ടി. ഈ സാഹചര്യത്തില്‍ ഒപെക് രാജ്യങ്ങളും അതില്‍ പെടാത്ത എണ്ണ രാജ്യങ്ങളും ഒന്നിച്ചിരിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് സൗദി അറേബ്യ വ്യക്തമാക്കിയതായി യോഗാഹ്വാനം പ്രസിദ്ധീകരിച്ച സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എണ്ണ വിപണിയിലെ അസാധാരണമായ സ്ഥിതിവിശേഷം ആഗോള സമ്ബദ്‌വ്യവസ്ഥ യ്ക്കുണ്ടാക്കുന്ന ആഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് സൗദി നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യും അമേരിക്കയിലെ മറ്റു സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചുമാണ് യോഗത്തിന് ആഹ്വാനം നടത്തുന്നതെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here