ലോകത്താകമാനം കോവിഡ് പോസിറ്റീവ് കേസുകൾ 12,01473 ആയി. ഇന്നലെ വരെ രേഖപ്പെടുത്തിയ മരണങ്ങൾ 64691 ആയി. ഇന്നലെ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് ഫ്രാൻസിലാണ്. 1053 പേർ ഇന്നലെ മരണപ്പെട്ടതോടെ, കോവിഡ് ബാധയേറ്റ് ഫ്രാൻസിൽ മരണപ്പെട്ടവരുടെ എണ്ണം 7788 ആയി. അതേസമയം അമേരിക്കയിൽ രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. ഇന്നലെ മരണപ്പെട്ടത് 1048 പേർ. ഇതോടുകൂടി അമേരിക്കയിൽ മരണപ്പെട്ടവരുടെ എണ്ണം 8452 ആയി. 3,11357 പേർക്കാണ് അമേരിക്കയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here