കോവിഡ്-19 പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയകൾ വഴിയോ ഇമെയിലുകൾ വഴിയോ സംശയാസ്പദമായ ലിങ്കുകളും മറ്റും ഷെയർ ചെയ്തു വ്യാജവാർത്തകൾ വഴിയും ഓൺലൈൻ തട്ടിപ്പുകൾ വഴിയും ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ താക്കീതുമായി അബുദാബി പോലീസ്. ഓൺലൈൻ ഉപയോക്താക്കളോട് സംശയകരമായ ഒരു ലിങ്കുകളും തുറക്കരുതെന്ന് കോവിഡ്-19 വ്യാപാനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ശരിയായ സ്രോതസ്സിൽ നിന്നുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും അബുദാബി പൊലീസ് അറിയിച്ചു.

ഏതെങ്കിലും വ്യാജ വാർത്തകളുമായോ സേവനങ്ങളുമായോ പ്രചരിക്കപ്പെടുന്ന ഇത്തരം ലിങ്കുകൾ പുറപ്പെടുവിച്ചതെന്ന് അവകാശപ്പെടുന്ന സ്ഥാപനങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തവയായിരിക്കുമെന്നും കൊറോണ പശ്ചാത്തലത്തിൽ ബുക്കിംഗ് റദ്ദാക്കുന്നതിന് ഉള്ള യാത്ര വെബ്സൈറ്റുകൾ ലിങ്കുകൾ തുടങ്ങിയ രീതിയിൽ പ്രചരിക്കപ്പെടുന്നവ ഉപയോഗിച്ച് ഉപയോക്താക്കളുടെ പാസ്‌വേർഡുകൾ ക്രെഡിറ്റ് കാർഡ് നമ്പറുകൾ എന്നിവ ഉൾപ്പെടുന്ന വ്യക്തിഗത ഡാറ്റകൾ ഹാക്ക് ചെയ്യുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ആയതിനാൽ തന്നെ ഉപയോക്താക്കൾ സന്ദർശിക്കുന്ന എല്ലാവിധ സൈറ്റുകളുടെയും ലിങ്കുകളുടെയും ആധികാരികത വ്യക്തമായി പരിശോധിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഏതെങ്കിലും രീതിയിലുള്ള സൈബർക്രൈം നേരിടുന്നവർ ഉടൻതന്നെ 8 0 0 2 6 2 6 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിലീലോ ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here