മുംബയിലെ വീടിനോട് ചേര്‍ന്നുള്ള നാലുനില ഓഫീസ് കെട്ടിടം ക്വാറന്റൈനില്‍ കഴിയുന്നവരെ പാര്‍പ്പിക്കാന്‍ വിട്ടുകൊടുത്ത്​ ബോളിവുഡ്​ നടന്‍ ഷാരൂഖ്​ ഖാനും ഭാ​ര്യ ഗൗരിയും. ഇരുവരുടെയും പേഴ്​സണല്‍ ഓഫീസാണിത്.

കുട്ടികള്‍ക്കും സ്​ത്രീകള്‍ക്കും വയോധികര്‍ക്കും താമസിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഷാരൂഖിനും ഭാര്യയ്ക്കും നന്ദി അറിയിച്ച്‌​ ബ്രിഹാന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ട്വീറ്റ്​ ചെയ്​തു. ഷാരൂഖ്​ ഖാന്റെ നിര്‍മ്മാണ കമ്ബനിയായ റെഡ്​ ചില്ലീസ്​ എന്റര്‍ടെയിന്‍മെന്റ് ഇത് റീട്വീറ്റ്​ ചെയ്തു. നിമിഷങ്ങള്‍ക്കകം SRKOfficeForQuarantine ഹാഷ്​ടാഗ്​​ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി.

കൊവിഡ്​ ബാധ രാജ്യത്ത്​ പടര്‍ന്നുപിടിച്ചപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെയും മഹാരാഷ്​ട്ര സര്‍ക്കാരിന്റെയും വിവിധ ദുരിതാശ്വാസ നിധികളിലേക്ക്​ ഷാരൂഖ്​ ഖാന്‍ സംഭാവന നല്‍കിയിരുന്നു. കൂടാതെ മഹാരാഷ്​ട്ര, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ക്ക്​ 50,000 പി.പി.ഇ കിറ്റുകള്‍ സംഭാവന ചെയ്യുകയും ഭക്ഷണവിതരണം നടത്തുകയും ചെയ്തിരുന്നു. ഇതോടെ കൊവിഡ് സഹായഹസ്തവുമായി ബോളിവുഡ് ഒന്നാകെ രംഗത്തിറങ്ങിയിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here