അണുനശീകരണ യജ്ഞം 24 മണിക്കൂറായി പ്രഖ്യാപിച്ചതിനു പിന്നാലെ അവശ്യ സർവീസുകൾക്കായി പുറത്തിറങ്ങുന്നവർക്ക് ബസ് സർവീസുകൾ സൗജന്യമായി ഉപയോഗിക്കാമെന്നും ടാക്സി സർവീസുകൾ 50% ഡിസ്കൗണ്ടോടുകൂടി ഉപയോഗപ്പെടുത്താമെന്നും റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു. അതേസമയം, മെട്രോ ട്രാം സർവീസുകൾ അണുനശീകരണ യജ്ഞം കഴിയുന്നതുവരെ പ്രവർത്തിക്കില്ല എന്നും അധികൃതർ അറിയിച്ചു.

യുഎഇ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ആയ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ്, ഇത്തരം അടിയന്തരാവസ്ഥയിൽ പൊതു ജനങ്ങളെ പിന്തുണക്കുന്നതിനുവേണ്ടി ആർ.ടി.എ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് എന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ മതാർ അൽ തയ്യാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here