ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 സൃഷ്ടിക്കുന്ന ആഘാതം രണ്ടാം ലോകമഹായുദ്ധത്തെക്കാളും കടുത്തതാകും എന്ന് യുണൈറ്റഡ് നേഷൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗറ്റേർസ് ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. ഈ വൈറസ് രോഗം ആഗോള സാമ്പത്തിക മേഖലയുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭീഷണി ചെറുതല്ല എന്നും ഒട്ടനവധി രാജ്യങ്ങളെ ഇതു പിടിച്ചുലയ്ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാഷ്ട്രീയ വേർതിരിവുകൾ മാറ്റി നിർത്തി മാനുഷിക പരിഗണനയിൽ ലോക രാഷ്ട്രങ്ങൾ ഒന്നായാൽ മാത്രമേ ഒത്തൊരുമയോടെ കൂടി ഈയൊരു പ്രതിസന്ധിയെ മറികടക്കാൻ ആവൂ എന്നും നൂതനമായ സാമ്പത്തിക നടപടികളിലൂടെയും ലോകത്തെ സാമ്പത്തിക ശക്തികളുടെ അകമഴിഞ്ഞ സഹകരണങ്ങളിലൂടെയും ഈയൊരു പ്രതിസന്ധിയെ കടന്നു പോകേണ്ടത് നിലനിൽപ്പിന് അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here