വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്പാടും ഗംഭീര വരവേല്‍പ്പ്. ആദ്യ ദിനം തന്നെ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം ഒന്നാം ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് കൈവരിക്കുന്നത്.

രജനീകാന്തിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘2.0’ നെ മറികടന്നുകൊണ്ടാണ് ‘മാസ്റ്റര്‍’ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസായി ആദ്യ ദിവസം തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ വിജയിയുടെ തന്നെ സിനിമകളായ ‘സര്‍ക്കാര്‍’, ‘ബീഗിള്‍’ എന്നിവയും ഉള്‍പ്പെടുന്നു. രജനീകാന്തിന്റെ ‘2.0’, ‘കബാലി’ എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍ .

സിനിമയെക്കുറിച്ച്‌ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ സിനിമ കൂടുതല്‍ കളക്ഷന്‍ നേടാനാനാണ് സാധ്യത. ചിലപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയാല്‍ അതിശയിക്കാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ‘കബഡിയുടെ’ റീമിക്സ് പതിപ്പും വിജയ് ആരാധകര്‍ ആര്‍പ്പുവിളിയോടെയാണ് തീയറ്ററില്‍ സ്വീകരിച്ചത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററില്‍ വിജയ് സേതുപതി വില്ലനാകുമ്ബോള്‍ നായികാ വേഷം ചെയ്തിരിക്കുന്നത് മാളവിക മോഹന്‍ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here