കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തുടനീളം അണുനശീകരണ യജ്ഞത്തിന് തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് മാർച്ച് 26 രാത്രി 8:00 മുതൽ രണ്ട് ദിവസത്തേക്ക് പൊതുജനങ്ങളോട് വീട്ടിൽ തന്നെ കഴിയണം എന്ന് യു.എ.ഇ ഗവൺമെൻറ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.


വ്യാഴാഴ്ച രാത്രി തുടങ്ങിയ അണുനശീകരണ പദ്ധതിയുമായി വീടുകൾക്കുള്ളിൽ കഴിഞ്ഞുകൊണ്ട് പൊതുജനങ്ങൾ സഹകരിക്കണമെന്നും രാജ്യത്തിൻറെ പൊതുവായ ആരോഗ്യ സംരക്ഷണ നടപടികൾക്ക് സഹകരണം നൽകണമെന്നും ദുബായ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അണുനശീകരണ പദ്ധതിയുടെ ഭാഗമായി യു.എ.ഇ യിലെ പ്രധാനപ്പെട്ട റോഡുകളൊക്കെ ഇന്നലെ രാത്രി 8 മണിക്ക് ശേഷം വിജനമായി മാറി. അനുവദിക്കപ്പെട്ട അവശ്യ സർവീസുകൾ മാത്രമേ ഈ ദിവസങ്ങളിൽ പ്രവർത്തിക്കുകയുള്ളൂ.

രാത്രി 8 മണിമുതൽ രാവിലെ ആറ് മണിവരെ കർശനമായും വീടുകൾക്കുള്ളിൽ കഴിയണമെന്നും നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ തടവും പിഴയുമടക്കം ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ബ്രിഗേഡിയർ അബ്ദുൽ അസീസ് അബ്ദുല്ല അൽ അഹ്മദ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here