ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാത്രി എട്ടു മണി മുതൽ രാവിലെ ആറുമണി വരെ പൊതു ഗതാഗതവും മറ്റും നിയന്ത്രിച്ചു കൊണ്ടുള്ള ഉത്തരവ് മാർച്ച് 26ന് പുറത്തിറക്കിയിരുന്നു. ഏപ്രിൽ 5 വരെ തുടരുന്ന അണുനശീകരണം പ്രവർത്തനങ്ങൾക്കിടയിൽ അടിയന്തര സാഹചര്യങ്ങളിൽ രാത്രിയാത്ര വേണ്ട പൗരന്മാർക്ക് അതിനുള്ള സൗകര്യം ഗവൺമെൻറ് ഒരുക്കിയിരുന്നു.

www.move.gov.ae എന്ന സൈറ്റ് വഴി പ്രത്യേക അനുമതി തേടിയ ശേഷം രാത്രികാലങ്ങളിൽ പുറത്തിറങ്ങാം എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രഖ്യാപനം. എന്നാൽ ഈ സൗകര്യമാണ് ഇപ്പോൾ യുഎഇ ഗവൺമെൻറ് റദ്ദാക്കിയിരിക്കുന്നത്. ഇതോടുകൂടി, ഏപ്രിൽ 5 വരെ രാത്രി എട്ടു മണിക്കും രാവിലെ ആറു മണിക്കും ഇടയിൽ ആർക്കും പുറത്തിറങ്ങാൻ സാധ്യമല്ല. നിയമ ലംഘകർക്ക് കടുത്ത ശിക്ഷാ നടപടികളും പിഴയും നേരിടേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here