കോവിഡ് പ്രതിസന്ധി കാരണം, ജനുവരി ഒന്നിനു ശേഷം നാട്ടിലെത്തുകയും മടങ്ങി പോകാതിരിക്കുകയും ചെയ്ത വിദേശമലയാളികൾക്ക് പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം പാസ്പോർട്ട് പേജ് അപ്‌ലോഡ് ചെയ്താൽ മതിയെന്ന് നോർക്ക അറിയിച്ചു. അപേക്ഷയോടൊപ്പം വിമാനടിക്കറ്റ് കോപ്പി നിർബന്ധമില്ലെന്നും കാലാവധി കഴിയാത്ത പാസ്പോർട്ട് ഉള്ളവർക്കും ലോക്ഡൗണിനു ശേഷം വിസ കാലാവധി കഴിഞ്ഞവർക്കും ഈ ആനുകൂല്യം ലഭ്യമാണെന്നും മെയ് 5 വരെ അപേക്ഷ സ്വീകരിക്കും എന്നും നോർക്കാ സി.ഇ.ഒ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here