കേരളത്തിൽ ഇന്ന്,ഞായറാഴ്ച പൂർണ്ണ ഒഴിവ് ദിവസമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കടകളും ഓഫീസുകളും തുറന്നു പ്രവർത്തിക്കുകയില്ല. വാഹനങ്ങളും പുറത്തിറങ്ങാൻ പാടില്ല. ഇനിവരുന്ന ഞായറാഴ്ചകളിലും ഈ നടപടി നടപ്പിൽ വരുത്തും എന്നും മുഴുവൻ ജനങ്ങളും ഇതുമായി സഹകരിക്കണം എന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേസമയം റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും മറ്റുള്ള പ്രദേശങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here