ഇന്ത്യയിൽ ഏപ്രിൽ 21 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കേരള കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാര മേഘലയിലേക്ക്. കൺസ്യൂമർഫെഡ് വഴി വിതരണം ചെയ്യുന്ന മുഴുവൻ സാധനങ്ങളും ഓൺലൈനായി വീടുകളിൽ എത്തിക്കാനുള്ള സംവിധാനത്തിന്റെ പരീക്ഷണ പ്രയോഗം ഏപ്രിൽ
ഒന്നുമുതൽ നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം എറണാകുളം കോഴിക്കോട് എന്നീ ജില്ലകളിലാണ് കൺസ്യൂമർഫെഡ് ഓൺലൈൻ വഴി അവശ്യ സാധനങ്ങൾ വിതരണം ചെയ്യുക. ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതിന്റെ പിറ്റേദിവസം ഡോർ ഡെലിവറി നടത്തും. നിലവിൽ അവശ്യസാധനങ്ങൾ അടങ്ങിയ നാലുതരം കിറ്റുകളാണ് ഓൺലൈനായി ലഭ്യമാവുക. കൺസ്യൂമർഫെഡിന് കീഴിലുള്ള ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ഉള്ള അതേ വില നിരക്കിനോടൊപ്പം ഡെലിവറി ചാർജ് കൂടി ബാധകമാകും.

എറണാകുളം തിരുവനന്തപുരം ജില്ലകളെ 5 സോണുകൾ ആക്കി തരംതിരിച്ച് ആയിരിക്കും കൺസ്യൂമർഫെഡ് ഓൺലൈൻ ഡെലിവറി നടത്തുക. ക്രമേണ മറ്റു ജില്ലകളിൽ കൂടി വ്യാപിപ്പിക്കും. മൂന്ന് ആഴ്ചത്തേക്ക് വിതരണത്തിനുള്ള മുഴുവൻ സാധനങ്ങളും കൺസ്യൂമർഫെഡിൽ ഇപ്പോൾ നിലവിലുണ്ടെന്നും 30 കോടി രൂപയുടെ സാധനങ്ങൾ വരുന്ന ദിവസങ്ങളിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു കഴിഞ്ഞു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില അന്യായമായി വർദ്ധിപ്പിക്കാനുള്ള വിതരണക്കാരുടെ ശ്രമത്തെ കർശനമായി നേരിടുമെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്, മാനേജിംഗ് ഡയറക്ടർ മുഹമ്മദ് റഫീഖ് എന്നിവർ അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here