ലോക സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രമായ റാസല്‍ഖൈമ ആഭ്യന്തര സഞ്ചാരികള്‍ക്കും പ്രിയങ്കരമെന്ന് പഠനം. പ്രമുഖ ട്രാവല്‍ കണ്‍സല്‍ട്ടന്‍സി ആഭ്യന്തര സഞ്ചാരികളില്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയിലാണ് 2021ല്‍ ഭൂരിപക്ഷം പേരും റാസല്‍ഖൈമ സന്ദര്‍ശിക്കുമെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 91 ശതമാനം പേരില്‍ നടത്തിയ സര്‍വേയില്‍ 55 ശതമാനം പേരും സന്ദര്‍ശനം നടത്താന്‍ റാസല്‍ഖൈമയെയാണ് തെരഞ്ഞെടുത്തത്.

ഫുജൈറയും ദുബൈയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. അതുല്യമായ ഭൂപ്രകൃതി, സാഹസിക വിനോദകേന്ദ്രങ്ങള്‍, മികച്ച ആതിഥ്യ സ്വീകരണം, ചരിത്രപരമായ പ്രത്യേകതകളുള്ള പൗരാണിക പ്രദേശങ്ങള്‍, കടല്‍ തീരങ്ങള്‍, പർവതനിരകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് റാസല്‍ഖൈമയെ സഞ്ചാരികള്‍ക്ക് ഇഷ്​ടകേന്ദ്രമാക്കുന്നതെന്ന് ഡനാറ്റ ട്രാവല്‍ റീട്ടെയില്‍ ആൻഡ്​​ പ്രൊഡക്ട് മേധാവി എമിലി ജെങ്കിന്‍സ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here