കൊറോണ പ്രതിരോധ നടപടികൾ ശക്തമാക്കുവാൻ സർക്കാരിൻറെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സ്വമേധയാ സംഭാവന ചെയ്യണമെന്ന് കേരള സർക്കാർ ജീവനക്കാരോട് ആഹ്വാനം ചെയ്തിരുന്നു. സാലറി ചലഞ്ചിലൂടെ മുഴുവൻ ജീവനക്കാരും ഒരു മാസത്തെ ശമ്പളം സ്വമേധയാ നൽകിയില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങൾ ചെയ്തതുപോലെ നിർബന്ധിതമായി പിരിച്ചെടുക്കേണ്ടി വരുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് അറിയിച്ചു.

വളരെ അനുകൂലമായ പ്രതികരണമാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കോവിഡ്-19 പശ്ചാത്തലത്തിലുള്ള ലോക് ഡൗൺ കാരണം സർക്കാരിൻറെ വരുമാനം നാലിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നും ഈ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാൻ കേരളത്തിലെ ജനങ്ങളും ജീവനക്കാരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാഷ്വൽ, പാർടൈം ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. അതുപോലെതന്നെ ശമ്പള നിയന്ത്രണത്തിന്റെ കാര്യം തൽക്കാലം ഗവൺമെൻറ് ആലോചിക്കുന്നില്ല എന്നും മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുമ്പോഴും മാർച്ചിലെ ശമ്പള വിതരണം ഇന്നലെ ആരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here