കൊറോണ വൈറസ് പ്രതിരോധം തടയുന്നതിനുവേണ്ടി യമന് 525 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം നൽകാൻ സൗദി അറേബ്യ തീരുമാനിച്ചതായി ഉപപ്രതിരോധമന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ വ്യാഴാഴ്ച അറിയിച്ചു. യു.എന്നിന്റെ ഹ്യൂമാനിറ്റേറിയൻ റെസ്പോൺസ് പ്ലാൻ പ്രകാരം 500 മില്യണും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലേക്കായി 25 മില്യണും ചേർത്ത് ആകെ 525 മില്യൺ ആണ് സൗദി നൽകുന്നത്.

ഇതുവരെ പോസിറ്റീവ് കേസുകൾ ഒന്നും സ്ഥിരീകരിച്ചിട്ടില്ലാത്ത യെമനിൽ ഹൂതികൾക്കെതിരെയുള്ള ആക്രമണത്തിന് പിൻബലമേകാനായി ആണ് സൗദി അറേബ്യ ഇങ്ങനെ ഒരു സഹായം പ്രഖ്യാപിച്ചതെന്നും സൂചിപ്പിക്കപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here