ഷാർജ എമിറേറ്റിലെ അതിർത്തികളിൽ കൂടുതൽ പോലീസ് ചെക്ക് പോയിന്റുകൾ ഏർപ്പെടുത്തി ഷാർജ പോലീസ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മറ്റു എമിറേറ്റുകളിൽ നിന്നുമുള്ള യാത്രക്കാരെയും ജോലി ആവശ്യത്തിനായി പോകുന്നവരെയും നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് നടപടി എന്ന് ചൊവ്വാഴ്ച ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇത്തിഹാദ് റോഡിലെ, ഷാർജ ദുബായ് അതിർത്തി പങ്കിടുന്ന രണ്ട് സ്ഥലങ്ങളിലും അതുപോലെതന്നെ ഷാർജ അജ്മാൻ അതിർത്തിപങ്കിടുന്ന റോഡുകളിലും കൂടുതൽ പോലീസ് ചെക്ക് പോയിന്റുകൾ ഉണ്ടായിരിക്കും. ഷാർജ, അജ്മാൻ, ദുബായ് തുടങ്ങിയ മൂന്ന് എമിറേറ്റുകൾക്കിടയിലൂടെ ഉള്ള ജോലിക്കാരുടെ സഞ്ചാരം നിയന്ത്രണ വിധേയമാക്കുന്നതിനുവേണ്ടി ദുബായ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും ദുബായ് പോലീസിന്റെയും അജ്മാൻ പോലീസിന്റെയും സഹകരണത്തോടു കൂടിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ഷാർജ ട്രാഫിക് പോലീസിനെ ഉദ്ധരിച്ചുകൊണ്ട് ക്യാപ്റ്റൻ ഫഹദ് അൽ ബലൂഷി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here