ന്യൂഡൽഹി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് അഞ്ച് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. പ്രതിപക്ഷ നേതാക്കളിൽനിന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നിർദേശങ്ങൾ ആരാഞ്ഞിരുന്നു. സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും പരസ്യങ്ങൾ നൽകുന്നത് രണ്ടു വർഷത്തേക്ക് ഒഴിവാക്കുക, 20,000 കോടിയുടെ സെന്‍ട്രല്‍ വിസ്റ്റ സൗന്ദര്യവത്കരണവും നവീകരണ പദ്ധതിയും താൽകാലികമായി നിർത്തിവയ്ക്കുക, ശമ്പളം, പെന്‍ഷന്‍, കേന്ദ്ര സ്‌കീമുകള്‍ എന്നിവ ഒഴികെയുള്ള ചെലവുകള്‍ കേന്ദ്ര ബജറ്റില്‍ 30% കുറവുവരുത്തുക, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ വിദേശ പര്യടനങ്ങൾ താൽകാലികമായി ഒഴിവാക്കുക, സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് പിഎം കെയേഴ്സ് ഫണ്ടിലെ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മാറ്റുക എന്നീ നിർദേശങ്ങളാണ് സോണിയ ഗാന്ധി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here