ദുബായിലെ വാട്ടർഫ്രണ്ട് മാർക്കറ്റിലെ മത്സ്യ ,മാംസം, ഡ്രൈ ഗുഡ്സ് , പഴം, പച്ചക്കറി വിഭാഗങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ മാർക്കറ്റിന് അധികൃതർ അനുമതി നൽകിയതിനെ തുടർന്ന് ഏപ്രിൽ 7 മുതൽ മാർക്കറ്റ്സാധാരണ ഗതിയിൽ പ്രവർത്തനം പുനരാരംഭിച്ചു.

പുനപ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ കോവിഡ് -19 ന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി വാട്ടർഫ്രണ്ട് മാർക്കറ്റ് അധികൃതർ നിരവധി മുൻകരുതലുകളും ആരോഗ്യ-സുരക്ഷാ നടപടികാലും കൈകൊണ്ടിട്ടുണ് . 24 മണിക്കൂറും ശുചീകരണ പ്രവർത്തനങ്ങൾക്കായി ഒരു പ്രത്യേക സംഘത്തെ ചുമതലപ്പെടുതുകയും സാധാരണ ശുചീകരണ രീതികൾ‌ക്ക് പുറമേ സമ്പൂർണ്ണ അണുവിമുക്‌തീകരണ പരിപാടികൾ നടപ്പിലാക്കുകയും ചെയുന്നു.മാർക്കറ്റിലെ എല്ലാ വിപണികളും രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുകയും ശുചീകരണ നടപടികൾ അതോടൊപ്പം തുടരുകയും ചെയ്യും.

മാർക്കറ്റ് തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും താപനിലയെയും നിരീക്ഷിക്കുന്നതിനായി വാട്ടർ ഫ്രന്റ് മാർക്കറ്റിലേക്ക് ഉള്ള എല്ലാ പ്രവേശന കവാടങ്ങളിലും താപ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ ഉപയോക്താക്കൾക്ക് ശുചിത്വം പാലിക്കാൻ സഹായിക്കുന്നതിനായി നിരവധി ഹാൻഡ് സാനിറ്റൈസർ യൂണിറ്റുകളും ഒന്നിലധികം സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. മാർക്കറ്റിനു ഉള്ളിൽ എല്ലാ ഉപഭോക്താക്കളും സ്റ്റാഫുകളും ശാരീരിക അകലം പാലിക്കുകയും മാസ്കുകളും കയ്യുറകളും നിർബന്ധമായി ഉപയോഗിക്കുകയും വേണം. ഒരു കുടുമ്പത്തിലെ ഒരാൾക്ക് മാത്രമേ ഒരു സമയം ഷോപ്പിംഗ് നടത്താൻ അനുവാദമുള്ളു. കുട്ടികൾക്ക് പ്രവേശനം നിരോധിച്ചിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here