ബഹിരാകാശ മേഖലയിൽ ഇടമുറിയാതെയുള്ള നേട്ടവുമായി യുഎഇയുടെ കുതിപ്പ് തുടരുന്നു. റഷ്യൻ സോയൂസ് റോക്കറ്റിൽ ഉടനെ യുഎഇയുടെ മെസ്ൻസാറ്റ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് രാജ്യം. യുഎഇയുടെ ഉടമസ്ഥതയിൽ പ്രവർത്തിപ്പിക്കുന്ന ഉപഗ്രഹങ്ങളുടെ പട്ടികയിൽ മെസ്ൻസാറ്റും ഉടൻ ഇടംപിടിക്കും.

ഒട്ടേറെ യുവജനങ്ങളുടെയും പ്രാദേശിക അന്തർദേശീയ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഉപഗ്രഹങ്ങൾ വികസിപ്പിക്കാൻ യുഎഇ കഴിഞ്ഞ പതിറ്റാണ്ടുകളിൽ നടത്തിയ ശ്രമങ്ങളുടെ വൻ വിജയമാണിത്. ഉയർന്ന ശേഷിയുള്ള ഒട്ടേറെ ഉപഗ്രഹങ്ങൾ യുഎഇ ഇതിനകം സ്വന്തമാക്കി. 2008ൽ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം കാലാവസ്ഥ വ്യതിയാനം നിരീക്ഷിക്കുന്നതിന് ‘ദുബൈ സാറ്റ് -1’ ആണ് ആദ്യമായി വിക്ഷേപിച്ചത്. 2013ൽ ‘ദുബൈ സാറ്റ് -2’ നിരീക്ഷണത്തിനായി വിക്ഷേപിച്ചു. മുഹമ്മദ് ബിൻ റാഷിദ് കേന്ദ്രത്തിലെ ഇമറാത്തി എൻജിനീയർമാർ ഈ ഉപഗ്രഹ വികസനത്തിന് മികച്ച സംഭാവന നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here