കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ രാജിസന്നദ്ധത അറിയിച്ച തുർക്കിയുടെ ആഭ്യന്തരമന്ത്രിയായ സുലൈമാൻ സൊയ്ലിയുടെ രാജിക്കത്ത് സ്വീകരിക്കാതെ തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ. രാജ്യത്ത് വ്യാപകമായി വർധിക്കുന്ന കൊവിഡ്-19 സാഹചര്യത്തിൽ, 48 മണിക്കൂർ ഷട്ട് ഡൗൺ ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് അവശ്യ സാധനങ്ങളും മറ്റും വാങ്ങിക്കുവാനായി ജനങ്ങൾ പരിഭ്രാന്തരായി കൂട്ടം കൂട്ടുകയും മറ്റും ചെയ്ത് രാജ്യത്ത് അരക്ഷിതാവസ്ഥ നിലവിൽ വന്നിരുന്നു. ഇതേ തുടർന്നാണ് ഉണ്ടായ വ്യാപക വിമർശനങ്ങൾ മൂലമാണ് ആഭ്യന്തര മന്ത്രി പ്രസിഡണ്ടിന് രാജിക്കത്ത് നൽകിയത്. എന്നാൽ, അദ്ദേഹം മന്ത്രിസഭയിൽ തുടരുമെന്നും തുടർന്നും അദ്ദേഹത്തിൻറെ സേവനം രാജ്യത്തിനാവശ്യം ആണെന്നും പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here