ഉമ്മുൽകുവൈൻ എക്സിക്യൂട്ടീവ് കൗൺസിൽ ബുധനാഴ്ച പുറത്തിറക്കിയ സർക്കുലർ പ്രകാരം എമിറേറ്റിലെ വ്യാപാരസ്ഥാപനങ്ങൾ നിയന്ത്രണോപാധികളോടുകൂടി തുറക്കാം എന്ന് വ്യക്തമാക്കി. ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി എമിറേറ്റിലെ അവശ്യ സർവീസുകൾ ഒഴികെയുള്ള മറ്റു മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയായിരുന്നു. ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഷോപ്പിംഗ് സെന്ററുകളും റീട്ടെയിൽ ഷോപ്പുകളും അടക്കമുള്ള സ്ഥാപനങ്ങൾ പരമാവധി ഉൾക്കൊള്ളാവുന്നതിൻറെ 30% ഉപഭോക്താക്കളെ സഹകരിപ്പിച്ചു മാത്രം തുറന്നു പ്രവർത്തിക്കാമെന്ന് ഗവൺമെൻറ് വ്യക്തമാക്കി. മാസ്കുകളും ഗ്ലൗസ്സുകളും ഉപയോഗിക്കുന്നതടക്കം സാമൂഹിക അകലവും മറ്റും പാലിച്ചുകൊണ്ട് വേണം ഉപഭോക്താക്കൾ ഷോപ്പുകളിൽ പെരുമാറാൻ എന്നും ഉത്തരവ് സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here