തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയെൻറ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
കോവിഡ് 19െൻറ പശ്ചാത്തലത്തിൽ അല്ലു അർജുൻ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾക്ക് വലിയ തുക സംഭാവന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തോടുള്ള പ്രത്യേക താൽപര്യാർഥം തുക കൈമാറിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തോടൊപ്പമുണ്ടെന്ന് അല്ലു അർജുൻ പറഞ്ഞതായും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഫെഫ്ക കോവിഡ് 19 ദുരിതാശ്വാസ നിധിയുമായി മുന്നോട്ട് വന്നപ്പോൾ അല്ലു അർജുൻ സംഭാവന നൽകി സഹായിക്കാമെന്ന് ഏറ്റിരുന്നതായി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. നേരത്തെ നടൻ മോഹൻലാൽ