ലോകകപ്പ് കാലയളവിൽ ദോഹയിൽ പോയി വരാം; ദുബായിൽ ഫുട്ബോൾ തീം ഹോട്ടൽ തുറക്കും
2022-ലെ ഖത്തർ ലോകകപ്പ് കാലയളവിൽ ഫുട്ബോൾ പ്രേമികൾക്ക് താവളമൊരുക്കാനും ദോഹയ്ക്ക് പോയി വരാനും അവസരമൊരുക്കുന്ന ദുബായിലെ ആദ്യത്തെ ഫുട്ബോൾ തീം ഹോട്ടൽ നവംബറിൽ തുറക്കും. പാം ജുമൈറയുടെ പടിഞ്ഞാറ് ഭാഗത്തുള്ള...
ദുബൈ മെറ്റാവേഴ്സ് അസംബ്ലി സെപ്റ്റംബറിൽ; ഫ്യൂചർ മ്യൂസിയം വേദിയാകും
ആശയവിനിമയ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന മെറ്റാവേഴ്സ് രംഗത്ത് ദുബൈ സർക്കാർ പുതിയ നയം പ്രഖ്യാപിച്ചതിന് പിന്നാലെ മെറ്റാവേഴ്സ് അസംബ്ലിക്കും വേദിയൊരുങ്ങുന്നു. സെപ്റ്റംബർ 28, 29 തീയതികളിൽ ഫ്യൂചർ മ്യൂസിയത്തിലാണ്...
ക്രൂഡ് ഓയിൽ ഇറക്കുമതി; ഇന്ത്യൻ റിഫൈനറികളോട് ദിർഹത്തിൽ പണം ആവശ്യപ്പെട്ട് റഷ്യ
ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഇന്ത്യൻ റിഫൈനറികളോട് യു.എ.ഇ ദിർഹത്തിൽ പണമിടപാട് നടത്താൻ റഷ്യ ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രണ്ട് ഇന്ത്യൻ റിഫൈനറികൾ ഇതനുസരിച്ച് ദിർഹത്തിൽ പണം നൽകിയതായും റിപ്പോർട്ടുണ്ട്....
ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു
ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ജൂലായ് 19 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന മത്സരത്തോടെ ഏകദിനത്തില്‍ നിന്ന് വിടവാങ്ങുമെന്ന് സ്റ്റോക്‌സ്...
യുഎഇ പ്രസിഡന്റ് ഫ്രാൻസിൽ, വിവിധ വിഷയങ്ങൾ ചർച്ചയാകും
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫ്രാൻസിലെത്തി. പാരിസിൽ എത്തിയ യുഎഇ പ്രസിഡന്റിനെ പൂർണ ഔദ്യോഗിക ബഹുമതികളോടയാണ് ഫ്രാൻസ് സ്വീകരിച്ചത്. ഫ്രാൻസ്...
33,301 ഇന്ത്യൻ ഹജ് തീർഥാടകർ സൗദിയിൽ
മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽനിന്ന് ഇതുവരെ 33,301 ഹജ് തീർഥാടകർ സൗദിയിൽ എത്തിയതായി ഇന്ത്യൻ ഹജ് മിഷൻ അറിയിച്ചു. ഇവരിൽ 21,087 പേർ മദീനയിലും 12,214 തീർഥാടകർ മക്കയിലുമാണുള്ളത്. ഇന്നലെ മാത്രം...
കുവൈത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയേക്കും
കൊവിഡ് കേസുകളില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ തീരുമാനം എടുക്കുന്നത്.ഓഫീസുകള്‍ ഉള്‍പ്പെടെ എല്ലാ ഇന്‍ഡോര്‍ ഇടങ്ങളിലും മാസ്‌ക് നിബന്ധന ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചനകൾ.രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
...
പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവീസ് ആരംഭിക്കുന്നു
സ്കൂൾ അടയ്ക്കുന്നതോടെ നാട്ടിലേക്കു പോകാൻ വിമാന ടിക്കറ്റ് കിട്ടാതെ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസമായി അബുദാബിയിൽനിന്ന് കൊച്ചിയിലേക്ക് ഗോ ഫസ്റ്റ് (ഗോ എയർ) വിമാന സർവീസ് ആരംഭിക്കുന്നു. ഈ മാസം 28നാണ്...
കൈകോർത്ത് യുഎഇ, ഈജിപ്ത്, ജോർദാൻ; സഹകരണത്തിലൂടെ ഉറപ്പിച്ച് സാമ്പത്തിക വളർച്ച
സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കായി യുഎഇ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ വ്യവസായ രംഗത്തു സഹകരണത്തിനു വഴി തേടുന്നു. അബുദാബിയുടെ നിക്ഷേപക കമ്പനിയായ എഡിക്യുവിന്റെ നേതൃത്വത്തിൽ 1000 കോടി ഡോളറാണു 5...
ലോകകപ്പ് കാണാൻ ജനങ്ങളെ സ്വാഗതം ചെയ്ത് ഖത്തർ അമീർ
ലോകകപ്പ് കാണാൻ ലോകമെമ്പാടുമുള്ള ആരാധകരെ സ്വാഗതം ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി. തങ്ങളുടെ സംസ്കാരത്തെ മാനിച്ചുകൊണ്ട് ലോകകപ്പ് ആസ്വദിക്കുന്നതിനായി എത്തിച്ചേരണമെന്ന് അദ്ദേഹം പറഞ്ഞു.